×

നടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ പോലീസ് കേസ്

നടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ പോലീസ് കേസ്. പുതിയ ചിത്രമായ നാച്ചിയാര്‍ എന്ന സിനിമയിലെ ടീസറിലെ ജ്യോതികയുടെ സംഭാഷണമാണ് പ്രശ്നങ്ങള്‍ക്ക് വഴി വച്ചത്. രാജന്‍ എന്ന വ്യക്തിയാണ് ചിത്രത്തിലെ സംഭാഷണം അപകീര്‍ത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് കാണിച്ച്‌ പരാതി രജിസ്റ്റര്‍ ചെയ്തത്.

ഒരു പ്രത്യേക സമുദായ പേരില്‍ നിന്നും ഉരുത്തിരിഞ്ഞ അപകീര്‍ത്തികരമായ വാക്കാണ് ജ്യോതിക പറയുന്നത്. ഇത് ആ സമുദായത്തിലെ സ്ത്രീകളെ മാത്രമല്ല സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതാണെന്നും ഇത്തരം പ്രവണത ഒഴിവാക്കാനായി ഇതിനെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഹര്‍ജിക്കാരന്റെ വക്കീല്‍ അറിയിച്ചു.

മേട്ടുപ്പാളയം കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 28ന് കേസില്‍ കോടതി വാദം കേള്‍ക്കും. ഐ.പി.സി സെക്ഷന്‍ 294 (ബി), ഐ.ടി ആക്‌ട് 67 എന്നീ വിഭാഗങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംവിധായകന്‍ ബാലയുമൊത്തുള്ള ജ്യോതികയുടെ ആദ്യ ചിത്രമാണ് നാച്ചിയാര്‍ .പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജ്യോതിക അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായെത്തുന്നത് .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top