×

ദിലീപ് അമ്മയോടൊപ്പം വിദേശത്തേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ആരോപിക്കപ്പെട്ട ദിലീപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്ക്.
അമ്മയോടൊക്കൊപ്പം 9.40നാണ് ദിലീപ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത്.
നാലുദിവസം വിദേശത്ത് തങ്ങാനായി ആറുദിവസത്തേക്ക് പാസ്പോര്‍ട്ട് വിട്ടുനല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഇതുപ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ എത്തി ദിലീപ് പാസ്പോര്‍ട്ട് വാങ്ങിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്ന് പൊലീസിന് സംശയമുണ്ട്.
അതുകൊണ്ട് തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണ് പൊലീസ് കാണുന്നത്.
ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണ് ദുബായ് യാത്ര എന്നാണ് ദിലീപ് പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top