×

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ; നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച്‌ ‘ടേക്ക് ഓഫ്’

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി ടേക്ക് ഓഫ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സംവിധായകനായ മഹേഷ് നാരായണന്‍, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച്‌ മേളയിലെത്തിയിരുന്നു.

പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ഇവര്‍ ചലച്ചിത്രമേളയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

മലയാളത്തില്‍ നിന്ന് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ടേക്ക് ഓഫ് മാത്രമാണ് ഇതുവരെ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ കുഞ്ഞില സംവിധാനം ചെയ്ത ഗി, ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഇന്റര്‍ കട്സ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top