×

ഗോകുൽ സിനിമയിലേക്ക് …വാക്ക് പാലിച്ച്‌ ജയസൂര്യ

കുട്ടികള്‍ക്ക് നമ്മള്‍ നല്‍കുന്ന വാക്കുകള്‍ പാലിച്ചുകൊടുത്തില്ലെങ്കില്‍ അവരുടെ മനസില്‍ അത് ഒരു വേദനയായി കിടക്കും.

എന്നാല്‍ അതിന് അവസരമുണ്ടാക്കാതെ ഒരു കുരുന്ന് മനസിന് നല്‍കിയ വാക്കു പാലിച്ചിരിക്കുകയാണ് ജയസൂര്യ.

സ്വകാര്യ ചാനല്‍ പരിപാടിയില്‍ പരിചയപ്പെട്ട ഗോകുല്‍ രാജ് എന്ന കൊച്ചുമിടുക്കന് തന്റെ സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയിരിക്കുകയാണ് താരം.

ഗോകുല്‍ രാജ് സിനിമയില്‍ പാടാന്‍ പോകുന്ന വിവരം ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

കാഴ്ച്ചയില്ലാത്ത കുട്ടിയുടെ കഴിവ് കണ്ട് വേദിയില്‍ വെച്ച്‌ തന്നെ അവസരം നല്‍കാമെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജ് പാടുന്നത് .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top