×

എസ്തര്‍ അനില്‍ നായികയാകുന്നു

ബാല താരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ എസ്തര്‍ അനില്‍ നായികയാകുന്ന ചിത്രമാണ് ‘ഓള്’.

ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവതാരം ഷൈന്‍ നിഗമിന്റെ നായികയായിട്ടാണ് എസ്തര്‍ എത്തുന്നത്.

പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് വാസവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലക്ഷ്മി റായി, ഇഷ തല്‍വാര്‍, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

മലയാളത്തിന് പുറമെ തമിഴിലും നിരവധി അവസരങ്ങളാണ് എസ്തറിനെ തേടി എത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top