×

സെക്സ് സിംബലായി വിശേഷിപ്പിക്കാന്‍ മാത്രം ഹോട്ടല്ല ഞാനെന്നാണ് എനിക്ക് തോന്നുന്നത്: നേഹ

സെ ക്സി എന്ന വിശേഷണം തന്നെ അസ്വസ്ഥയാക്കുന്നുവെന്ന് ബോളിവുഡ് താരം നേഹ ധൂപിയ. പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഹ ധൂപിയയുടെ തുറന്നുപറച്ചില്‍.

2003-ല്‍ പുറത്തിറങ്ങിയ ഖയാമത് അണ്ടര്‍ ത്രെട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് നേഹാ ധൂപിയ. പിന്നീട് ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളാണ് നേഹയെ ശ്രദ്ധേയയാക്കിയത്. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രമൊതുങ്ങാതെ മിഥ്യ, ഹിന്ദി മീഡിയം പോലുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്ത വേഷങ്ങളും തനിക്കിണങ്ങുമെന്ന് അവര്‍ തെളിയിച്ചിരുന്നു. പക്ഷേ പ്രേക്ഷകര്‍ ഇപ്പോഴും നേഹയെ കാണുന്നത് ഒരു സെക്സ് സിംബലായിട്ടാണ്.

കരിയറിന്റെ തുടക്കത്തില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നതിനാല്‍ പ്രേക്ഷകര്‍ സെക്സ് സിംബല്‍ എന്ന പട്ടം ചാര്‍ത്തി തന്നിരുന്നുവെന്നും അത് തനിക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും താരം പറയുന്നു. ‘ആളുകള്‍ സെക്സി എന്ന് വിളിക്കുന്നത് കേള്‍ക്കുമ്ബോള്‍ അസ്വസ്ഥത തോന്നാറുണ്ട്, ആ വാക്ക് തന്നെ എനിക്ക് വെറുപ്പാണ്. ആളുകള്‍ എന്നെ ഒരു സെക്സ് സിംബലായിട്ടാണ് വിശേഷിപ്പിക്കാറുള്ളത്, എന്നാല്‍ ഞാന്‍ അങ്ങനെയൊരാളല്ല.’ നേഹ പറഞ്ഞു.

ഒരു സെക്സ് സിംബലിന് വേണ്ട ഗുണങ്ങള്‍ തനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറയുന്നു. ‘ സെക്സ് സിംബലായി വിശേഷിപ്പിക്കാന്‍ മാത്രം ഹോട്ടല്ല ഞാനെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയുള്ള വിളികളില്‍ എനിക്ക് മതിപ്പുകുറവൊന്നും തോന്നിയിട്ടില്ല. കാരണം എനിക്കറിയാം ഞാന്‍ ആരാണെന്ന്. ‘

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top