×

ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനൊപ്പം സെല്‍ഫിയുമായി നിത്യാ മേനോന്‍;

നിത്യയ്ക്കെന്താ ലേബര്‍ റൂമില്‍ കാര്യമെന്നാണ് താരത്തിന്റെ പുത്തന്‍ സെല്‍ഫി കണ്ട ആരാധകര്‍ ചോദിക്കുന്നത്. ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബര്‍ റൂമില്‍ കുഞ്ഞുമൊത്തുള്ള നിത്യയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തമിഴ് ചിത്രം മെര്‍സലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തി. ആ ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. വിജയുടെ ദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്. ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top