×

നടി ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ താരമായത് ഭാവന

കൊച്ചി> കഴിഞ്ഞ ദിവസം നടന്ന നടി ജ്യോതി കൃഷ്ണയുടെ വിവാഹ പാര്‍ടിയില്‍ മിന്നിതിളങ്ങിയത് ഭാവന. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഭാവനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.

സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങളടക്കം പങ്കെടുത്ത വിവാഹചടങ്ങുകളിലേക്ക് ഓഫ് വൈറ്റ് ചുരിദാറില്‍ എത്തിയ ഭാവന ഒരു മാലാഖയെപോലെ തിളങ്ങി . താരങ്ങളായ മിയക്കും കൃഷ്ണപ്രഭയ്ക്കുമൊപ്പമാണ് ഭാവനയെത്തിയത്.

സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, സുനില്‍ സുഗത തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി കൃഷ്ണ ബോംബെ മാര്‍ച്ച്‌ 12 എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പ്രമുഖ നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജ് ആണ് ജ്യോതിയുടെ വരന്‍.

https://www.youtube.com/watch?time_continue=9&v=AzaQlmMFtG0

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top