×

അവര്‍ ആരാധ്യയുടെ കാര്യങ്ങള്‍ നോക്കി ആരാധ്യയ്ക്ക് വേണ്ടി കഴിയുന്ന ഒരു സൂപ്പര്‍ മോം ആണ്.; അഭിഭേഷക് ബച്ചന്‍

ബോളിവുഡില്‍ ഏറ്റവുമധികം ഗോസിപ്പുകള്‍ നേരിട്ട താരമാണ് ഐശ്വര്യ റായ്. സിനിമയിലെ തിരക്കുകളില്‍നിന്ന് വിട്ട് നില്‍ക്കുമ്പോഴും അവരുടെ പുറകേയാണ് മാധ്യമങ്ങളും ആരാധകരും. ആരാധ്യയുമായി പുറത്തിറങ്ങുമ്പോഴും പൊതു ചടങ്ങുകളിലെത്തുമ്പോഴും അവരുടെ പുറകേയുള്ള ഓട്ടം നിര്‍ത്താതെ തുടരുകയാണ് ഗോസിപ്പുകാര്‍. ഇതിനെതിരെ ഒടുവില്‍ പ്രതികരണവുമായി ഭര്‍ത്താവ് അഭിഭേഷക് ബച്ചന്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യയെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് അഭിഷേക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഐശ്വര്യയെക്കുറിച്ച് ഓരോ ദിവസവും കേള്‍ക്കുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാം കള്ളമാണ്. അവരെക്കുറിച്ച് ഇങ്ങനെ വേണ്ടാത്തതൊന്നും എഴുതിപിടിപ്പിക്കരുത്. അവര്‍ ആരാധ്യയുടെ കാര്യങ്ങള്‍ നോക്കി ആരാധ്യയ്ക്ക് വേണ്ടി കഴിയുന്ന ഒരു സൂപ്പര്‍ മോം ആണ്. ഓരോ ദിവസവും പല മോശം കാര്യങ്ങളാണ് അവരെ കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ കാണുന്നത്. ഇതില്‍ താന്‍ അസ്വസ്ഥനാണ്. അഭിഷേക് പറഞ്ഞു. ഐശ്വര്യ വണ്ണം വെച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. ജീവിതത്തില്‍ ഒരു ദിവസം പോലും ജിമ്മില്‍ പോകാത്ത ആളാണ് ഐശ്വര്യ എന്ന് അവരെ അറിയാവുന്നവര്‍ക്ക് മുഴുവന്‍ അറിയാം. ധൂം 2വിന്റെ ചിത്രീകരണ സമയത്ത് മാത്രമാണ് അവര്‍ ജിമ്മില്‍ പോയത്. അതും ഹൃ്ത്വിക്, ഉദയ്‌ചോപ്ര തുടങ്ങിയവരുടെ നിര്‍ബന്ധം മൂലം ചിത്രത്തിന് വേണ്ടി മാത്രം. അഭിഷേക് വ്യക്തമാക്കി.

ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും പരാതി പറയാത്ത ആളാണ് ഐശ്വര്യയെന്നും അഭിഷേക് പറഞ്ഞു. ചെറിയ ചെറിയ കാര്യങ്ങളാണ് വലുതാക്കി കാണിച്ച് ദിവസവും വാര്‍ത്തകളില്‍ കാണുന്നത്. ഇത്തരം ചെറിയ കാര്യങ്ങളൊന്നും അവരുടെ ശ്രദ്ധയിലില്ലെന്നും അഭിഷേക് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top