×

സൗന്ദര്യം എന്ന വാക്കിന് ഇനി സന എന്നാണര്‍ഥം

ദംഗല്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. സാമൂഹിക മാധ്യമങ്ങളിലും നിറയെ ആരാധകര്‍ പിന്തുടരുന്ന സനയ്ക്ക് പക്ഷെ സിനിമയ്ക്ക് പുറത്തു കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. ഷെയിംലെസ്സ് സെല്‍ഫി എന്ന പേരില്‍ സന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സാരിയുടുത്ത് വയറിന്റെ ഒരു വശം കാണിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്ക് സദാചാരവാദികളുടെ അധിക്ഷേപവര്‍ഷമായിരുന്നു.

എന്നാല്‍ ഇതിലൊന്നും താന്‍ കുലുങ്ങില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സന. ആദ്യത്തേതിനേക്കാള്‍ ഗംഭീരമായ മറ്റൊരു സാരി സെല്‍ഫി കൊണ്ടാണ് ഈ വിമര്‍ശകര്‍ക്ക് സന മറുപടി നല്‍കിയത്. മെറൂണ്‍ നിറത്തിലുള്ള സാരിയും അതിനോട് മാച്ചിങ്ങായ പ്രിന്റഡ് മെറൂണ്‍ ബ്ലൗസുമണിഞ്ഞ് സെക്സി ലുക്കിലാണ് സന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാല്‍, പണ്ടത്തേതിന് വിപരീതമായി ഇക്കുറി തെറിവിളികളല്ല, അഭിനന്ദനങ്ങളാണ് ഏറെയും വന്നത്. പുതിയ ചിത്രങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇറങ്ങിയിരിക്കുകയാണെന്നും സ്വന്തം മതത്തെ മാനിച്ച്‌ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഉപദേശിച്ചും തട്ടമിടാത്തതിന് തെറി വിളിച്ചുമൊക്കെ ചിലര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും സനയുടെ സൗന്ദര്യത്തെയും തന്റേടത്തെയും പ്രശംസിക്കുന്നവരായിരുന്നു ഏറെയും. ഇവരുടെ കമന്റുകള്‍ക്ക് മുന്‍പില്‍ വിമര്‍ശനങ്ങളെല്ലാം നിഷ്പ്രഭമായി എന്നു പറയാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top