×

ഗോവ ചലച്ചിത്രോത്സവം: സുജോയ്​ ഘോഷിനു പകരം രാഹുല്‍ രാവൈല്‍ ജൂറി അധ്യക്ഷന്‍

മുംബൈ: ഗോവയില്‍ 48ാമത്​ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​​​െന്‍റ ഇന്ത്യന്‍ പനോരമ വിഭാഗത്തി​​െന്‍റ മേധാവിയായി സുജോയ്​ ഘോഷിനു പകരം സംവിധായകന്‍ രാഹുല്‍ രാവൈലിനെ നിയമിച്ചു. രണ്ട്​ ചിത്രങ്ങള്‍ ഫെസ്​റ്റിവലില്‍നിന്ന്​ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌​ സുജോയ്​ ഘോഷ്​ ജൂറി ചെയര്‍പേഴ്​സന്‍ പദവിയില്‍നിന്ന്​ കഴിഞ്ഞ ആഴ്​ച രാജിവെച്ചിരുന്നു. പുതിയ ചെയര്‍മാന്‍ ആയി നിയമിതനായ കാര്യം രാവൈല്‍ സ്​ഥിരീകരിച്ചു. എന്നാല്‍, ഉദ്​ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹത്തിനായില്ല. കേന്ദ്ര മന്ത്രാലയത്തിന്​ ഏതു ചിത്രവും തിരസ്​കരിക്കാനുള്ള അവകാശമുണ്ടെന്ന്​ ബേതാബ്​, അന്‍ജാം എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാവൈല്‍ നേരത്തേ ഒരു അഭിമുഖത്തില്‍ വ്യക്​തമാക്കിയിരുന്നു.

മലയാളിയായ സനല്‍ കുമാര്‍ ശശിധര​​െന്‍റ സെക്​സി ദുര്‍ഗ, രവി ജാദവി​​െന്‍റ ന്യൂഡ്​ എന്നീ ചിത്രങ്ങള്‍ ചലച്ചി​േ​ത്രാത്സവത്തില്‍നിന്ന്​ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഒഴിവാക്കിയിരുന്നു. 13 അംഗ പാനലില്‍നിന്ന്​ ഘോഷിനെക്കൂടാതെ തിരക്കഥാകൃത്ത്​ അപൂര്‍വ അസ്​റാനി, സംവിധായകന്‍ ഗ്യാന്‍ കോറെ എന്നിവരും രാജിവെച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top