×

ഗുരുവായൂര്‍ ഏകാദശി നാളെ; പഞ്ചരത്ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും.

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി നാളെ. വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. നൂറിലേറെ സംഗീതജ്ഞര്‍ ഒരേവേദിയിലിരുന്ന് നടത്തുന്ന പഞ്ചരത്ന കീര്‍ത്താനാലാപനം ഇന്നാണ്. രാവിലെ 9-ന് ആരംഭിക്കുന്ന “പഞ്ചരത്ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും.

ദശമിദിനമായ ഇന്ന് മണ്‍മറഞ്ഞ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികള്‍ സ്മരണാഞ്ജലിയര്‍പ്പിക്കും. ഗുരുവായൂര്‍ ദേവസ്വത്തിലെ ഇരുപതിലേറെ ആനകള്‍ പങ്കെടുക്കും. തുടര്‍ന്ന് ആനയൂട്ടും നടക്കും. ഗീതാദിനം കൂടിയായ നാളെയാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ച ദിനമെന്ന പ്രത്യേകത കൂടിയുള്ളതുകൊണ്ട് ഈ ദിനം ഗീതാദിനമായും ആചരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top