×

തിരുവനന്തപുരം നഗരസഭാ യോഗത്തിനിടെ സംഘര്‍ഷം: മേയര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേറ്റു.

ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കം ഉടലെടുത്തു. യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മേയറെ ബിജേപി പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. സംഘര്‍ശഷത്തില്‍ പരിക്കേറ്റ മേയര്‍ പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരസഭയില്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചു. സിപിഎം അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് യോഗത്തില്‍ ഇരു വിഭാഗം അംഗങ്ങളും തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നു.

യോഗം കഴിഞ്ഞ ശേഷം മേയര്‍ പുറത്തേയ്ക്കു പോകുമ്ബോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍മാരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. മേയറെ കാലില്‍ വലിച്ച്‌ താഴെയിടുകയായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. പുറത്തുനിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും സംഘര്‍ഷമുണ്ടാക്കിയെന്ന് സിപിഎം ആരോപിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top