×

കിഴക്കൻമേഖലയിൽ മഴ ശക്തം: രണ്ടു വീടുകൾ തകർന്നു; ലക്ഷങ്ങളുടെ കൃഷിനാശം

  LinkedIn
പ​ത്ത​നാ​പു​രം:​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു.​ ര​ണ്ട് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.​ ഇതുവരെ അ​ന്‍​പ​ത് ല​ക്ഷം​രൂ​പ​യു​ടെ കൃ​ഷി​നാ​ശം.​

ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.​ പാ​ടം മേ​ഖ​ല​യി​ലാ​ണ് മ​ഴ ഏ​റെ നാ​ശം വി​ത​ച്ച​ത്.​
പാ​ടം ഇ​രു​ട്ടു​ത​റ സു​നി​ല്‍ ഭ​വ​നി​ല്‍ സു​രേ​ന്ദ്ര​ന്‍, ബി​ജു​ഭ​വ​നി​ല്‍ ബി​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.​ താ​മ​ര​ശേ​രി​ല്‍ വി​ലാ​സി​നി​യു​ടെ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി ഇ​റ​ക്കി​യി​ട്ടി​രു​ന്ന സാ​മ​ഗ്രി​ക​ള്‍ ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​പ്പോ​യി.​

വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വും ഉ​ണ്ടാ​യി.​ ഇ​രു​ട്ടു​ത​റ ഏ​ലാ​യി​ലെ ബ​ണ്ട് ത​ക​ര്‍​ന്ന​താ​ണ് കൃ​ഷി​നാ​ശ​ത്തി​നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​തി​നും കാ​ര​ണ​മാ​യ​ത്.​

അ​ക്കു ഭ​വ​നി​ല്‍ ഭാ​ജീ​ന്ദ്ര​ന്‍, പു​ളി​മൂ​ട്ടി​ല്‍ രാ​ജു, ശാ​ന്ത​വി​ലാ​സ​ത്തി​ല്‍ ത​ങ്ക​പ്പ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് അ​ധി​ക​വും ന​ശി​ച്ച​ത്.​ വാ​ഴ, ചേ​ന, ചേ​മ്പ്, മ​ര​ച്ചീ​നി എ​ന്നീ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു. ​റ​ബ​ര്‍ മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞും ക​ട​പു​ഴ​കി​യും വീ​ണു.​ ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി​യി​ലെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.​

ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തും പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് അ​ധി​ക​വും. ​വ​ന്യ​മൃ​ഗ​ശ​ല്യം കൊ​ണ്ട് പൊ​റു​തി മു​ട്ടി​യ​വ​ര്‍​ക്ക് മ​ഴ​ക്കെ​ടു​തി ഇ​ര​ട്ടി ദു​ര​ന്ത​മാ​യി​രി​ക്കു​ക​യാ​ണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top