×

.കെ.വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; കുടുംബ കലഹം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഒ.കെ.വാസു

പാനൂർ: സിപിഐഎം നേതാവും മലബാർ ദേവസ്വം ബോർഡ് ചെയർമാനുമായ ഒ.കെ വാസുവിന്റെ മൂത്ത മകൻ ഒ.കെ.ശ്രീജിത്ത് ബിജെപിയില്‍ ചേർന്നു. ബിജെപി പാനൂരിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ വെച്ചാണ് ശ്രീജിത്ത് പാർട്ടിയിൽ ചേർന്നത്. കേളോത്ത് പവിത്രന്‍റെ മകൻ കേളോത്ത് ബാലൻ, കോൺഗ്രസിൽ നിന്ന് രാജിവെച്ച വസന്ത എന്നിവരും ശ്രീജിത്തിനൊപ്പം ബിജെപിയില്‍ ചേര്‍ന്നു.

കുടുംബ കലഹം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഒ.കെ.വാസു ആരോപിച്ചു. തന്റെ മകന്‍ ഒരിക്കലും സിപിഐഎമ്മിൽ ചേർന്നിട്ടില്ല. കുടുംബം പാർട്ടി മാറിയപ്പോൾ ശ്രീജിത്ത് വിദേശത്ത് ആയിരുന്നു. മകന്റെ സുഹൃത്തുക്കൾ ആർഎസ്എസുകാരാണ്. അംഗത്വമില്ലാത്ത ആൾ എങ്ങനെ സിപിഐഎം പ്രവർത്തകനാകുമെന്നും ഒ.കെ.വാസും പറഞ്ഞു.

ബിജെപിയിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഒ.കെ വാസുവും കെ. അശോകനും അടക്കമുള്ളവർ സിപിഐഎമ്മിൽ ചേർന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top