×

നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് 47 പേ​ർ​ക്ക് പ​രി​ക്ക്

ഉ​പ്പു​ത​റ: കു​ട്ടി​ക്കാ​നം – ക​ട്ട​പ്പ​ന റോ​ഡി​ൽ ഏ​ല​പ്പാ​റ ചി​ന്നാ​റി​നു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് തി​ട്ട​യി​ലി​ടി​ച്ചു മ​റി​ഞ്ഞ് 47 പേ​ർ​ക്ക് പ​രി​ക്ക്. ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നും ക​ട്ട​പ്പ​ന​ക്കു വ​ന്ന പ​ള്ളി​പ്പ​റ​ന്പി​ൽ ബ​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.25-ഓ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ 37 പേ​രും ചി​ന്നാ​ർ, ചെ​മ്മ​ണ്ണ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ബ​സ് ഡ്രൈ​വ​ർ ഉ​പ്പു​ത​റ കോ​ള​ശേ​രി​യി​ൽ മാ​ത്യു (33), കോ​ഴി​ക്കാ​നം താ​യി​ളാ​യി​ൽ അ​നു​ൽ വി​ഷ്ണു (14), ഏ​ല​പ്പാ​റ പു​ത്ത​ൻ​പു​ര​ക്ക​ൽ ശ്രേ​യ ശ​ശി​കു​മാ​ർ (13), ക​ല്ലും​പു​റ​ത്ത് ദേ​വ​ന​ന്ദ അ​ജി​ത് (13), വെ​ള​ളാം​പ​റ​ന്പി​ൽ ബ്ലെ​സി​മോ​ൾ വി​ജ​യ​ൻ (14), കി​ഴ​ക്കേ​ചെ​മ്മ​ണ്ണ് മു​ളം​കാ​ട്ടി​ൽ നി​ധി​ൻ രാ​ജേ​ഷ് (13), കൂ​വ​പ്പ​ള്ളി പു​ളി​മൂ​ട്ടി​ൽ ഷ​ഹാ​സ് നാ​സ​ർ (20), മു​ണ്ട​ക്ക​യം പു​തു​പ്പ​റ​ന്പി​ൽ മ​റി​യം​ബീ​വി ഹാ​സിം​ബാ​വ (74), ഏ​ല​പ്പാ​റ വേ​ലം​തോ​ട്ടി​ൽ ഷ​ഹാ​ന ഷാ​ജി (13), വാ​ക​ക്കാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ മോ​നി​ഷ കു​മാ​ർ (13), നു​ള്ളി​വി​ളാ​കം ടെ​ൻ​സി ടൈ​റ്റ​സ് (13), ഏ​ല​പ്പാ​റ കു​റും​പ​ടി​യി​ൽ ഗൗ​രി (14), പീ​രു​മേ​ട് പു​ളി​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (50), പ​ട്ടു​മു​ടി എ​സ്റ്റേ​റ്റ് രാ​ധാ​കൃ​ഷ്ണ​ൻ (51), അ​ര​സ​ൻ (41), ഏ​ല​പ്പാ​റ അ​ജി​ഭ​വ​ൻ സ്നേ​ഹ ഫ്രാ​ൻ​സി​സ് (13), പു​ത്ത​ൻ​വീ​ട് സി​ജി സ്റ്റീ​ഫ​ൻ (13), ജ​മി​നി ഭ​വ​നി​ൽ ജ​നി​മോ​ൾ ജ​സ്റ്റി​ൻ ചാ​ർ​ള​സ് (14), ബോ​ണാ​മി, പൊ​ൻ​വി​ലാ​സം വ​ർ​ഷ​ജ​യ​കു​മാ​ർ (13), ഏ​ല​പ്പാ​റ പു​തു​പ​റ​ന്പി​ൽ ആ​ര്യ കൃ​ഷ്ണ​ൻ (13), വേ​ലം​ത്തോ​ട്ടി​ൽ അ​ൻ​സി​ൽ ഷി​ഹാ​ബ് (13), പോ​ത്തു​പാ​റ രേ​ഹ​ബോ​ത്ത്ഹൗ​സി​ൽ, അ​ക്സ അ​രു​ണ്‍ (14) ഏ​ല​പ്പാ​റ പു​ത്ത​ൻ​പു​ര​ക്ക​ൽ, ഗാ​യ​ത്രി ഗി​രീ​ഷ് (13), ക​ണ​മ​ല പാ​ല​മൂ​ട്ടി​ൽ ബി​നോ ര​വീ​ന്ദ്ര​ൻ (52), മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ മാ​ട​പ്പ​ള്ളി​ൽ ജോ​സ് ജ​യിം​സ് (50), ഹെ​ലി​ബ​റി​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജി​ത്തു ഷാ​ജി (14), ചി​ന്നാ​ർ, വ​ട​ലി​ൻ​കൂ​ട്ടി​വി​ള ആ​ൽ​ബി​ൽ പീ​റ്റ​ർ (22), ഹെ​ലി​ബ​റി​യ, പാ​റ​വി​ള ബ്ലെ​മിം​ഗ് യേ​ശു​ദാ​സ് (13), കോ​ഴി​ക്കാ​നം പു​ത്ത​ൻ​പു​ര​ക്ക​ൽ സു​ജി​ത് (14), മ​ടു​ക്ക പ​ന​ക്ക​ച്ചി​റ പു​തു​പ​റ​ന്പി​ൽ ജോ​ർ​ജു​കു​ട്ടി (57), ഏ​ല​പ്പാ​റ ക​ല്ലും​പു​റ​ത്ത് ദേ​വ​ജി​ത് (14), പോ​ത്തു​പാ​റ രേ​വ​ന്പോ​ത്ത് അ​നീ​ഷ അ​രു​ണ്‍ (12), ഹെ​ലി​ബ​റി​യ പ​ന്പു​കു​ളം പു​തു​വ​ൽ രാ​ഹു​ൽ രാ​ജ​ൻ (14), ഏ​ല​പ്പാ​റ മു​ര​ളീ ഭ​വ​ൻ അ​ഭി​ജി​ത് ശ്രീ​രാ​ജ് (14), കോ​ഴി​ക്കാ​നം എ​സ്്റ്റേ​റ്റ് ജെ​ൻ​സി സ​ദാ​ശി​വ​ൻ (13), ഏ​ല​പ്പാ​റ ബ്ല​സ്സ​ൻ (12), ഞാ​വേ​ലി​ൽ ലി​ജോ ആ​ന്‍റ​പ്പ​ൻ (12), മു​ണ്ട​ക്ക​യം എ​ട്ടാം ന​ന്പ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റ്റി​ൽ മി​നി​ക്കു​ട്ടി (44), പീ​രു​മേ​ട് പ്ലാ​ക്ക​ത്ത​ടം ആ​ഷി​ക് (17), ഏ​ല​പ്പാ​റ ബാ​രി​ക് ഇ​ല്ലം അ​മ​ർ അ​ബ്ദു​ള്ള (14), ഹെ​ലി​ബ​റി​യ എ​സ്റ്റേ​റ്റ് ടി. ​റോ​ബി​ൻ (14), ഏ​ല​പ്പാ​റ തോ​ട്ട​വി​ള പു​ത്ത​ൻ​വീ​ട് ടി.​എ​സ്. ടീ​ന​മോ​ൾ.(15), കു​റ്റി​യി​ൽ ജെ​റീ​ന (14), ദി​വ്യ ഭ​വ​നി​ൽ, ദി​വ്യ​മോ​ൾ രാ​ജു (14), കോ​ഴി​ക്കാ​നം എ​സ്റ്റേ​റ്റ് വൈ. ​അ​ജ​യ് (14), കൊ​ല്ലം​പ​റ​ന്പി​ൽ പി. ​എ​സ്്. റോ​ബി​ൻ (15), ഏ​ല​പ്പാ​റ പു​ത്ത​ൽ​പു​ര​ക്ക​ൽ അ​ഭി​റാം മ​ധു (14) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ക​ട്ട​പ്പ​ന – കു​ട്ടി​ക്കാ​നം സം​സ്ഥാ​ന പാ​ത​യി​ൽ, ചി​ന്നാ​ർ എ​സ്റ്റ​റ്റ് ചൂ​ള​വ​ള​വി​നു സ​മീ​പം ഇ​റ​ക്ക​ത്തി​ലു​ള്ള കൊ​ടും​വ​ള​വി​ൽ എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​നു സൈ​ഡു​കൊ​ടു​ക്കാ​ൻ ബ്രേ​ക്കി​ട്ട​തോ​ടെ ബ​സ് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ബ​സ് തി​ട്ട​യി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. തൊ​ട്ടു മു​ന്നി​ൽ പോ​യ കെ.​എ​സ്ആ​ർ​ടി​സി ബ​സി​ലെ​യും അ​തു​വ​ഴി വ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​രും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

പി​ന്നി​ലെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജാ​ക്കി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് ഉ​യ​ർ​ത്തി ഏ​റെ നേ​ര​ത്തേ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സീ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ഉ​യ​ർ​ത്തി​യും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ഴു​പ​തോ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ക​ട്ട​പ്പ​ന ഡി​വൈ​എ​സ് പി ​എ​ൻ.​സി. രാ​ജ് മോ​ഹ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഉ​പ്പു​ത​റ പോ​ലീ​സും പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top