×

നേതാക്കളെ വിലയ്ക്കെടുക്കുന്നത് ഗുജറാത്തില്‍ സാധാരണ ബിസിനസ്

മുംബൈ: ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന പട്ടേല്‍ പ്രക്ഷോഭ നേതാവിന്റെ വെളിപ്പടത്തിലിനു പുറകെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് സഖ്യകക്ഷിയായ ബിജെപിക്കെതിരേ ശിവസേനയുടെ കുറ്റപ്പെടുത്തല്‍.

‘ബിജെപി പണം നല്‍കി വാങ്ങുന്ന ആദ്യനേതാവല്ല നരേന്ദ്ര പട്ടേല്‍. ഗുജറാത്തില്‍ ഇത് ഇപ്പോള്‍ സാധാരണയാണ്. ആരോപണത്തെക്കുറിച്ച്‌ മറുപടി പറയാന്‍ ബിജെപി ബുദ്ധിമുട്ടുകയാണ്. ഒരോ തവണയും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അവര്‍ പറയുന്നത്’ സാമ്നയുടെ മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തി.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിലല്ല, കൂടുതല്‍ സമയവും ഗുജറാത്തിലാണ്. അതിന് കാരണം മറ്റൊന്നല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാണ്- മോദിയെ വിമര്‍ശിച്ച്‌ കൊണ്ട് ശിവസേന പറയുന്നു. രാജ്യം മുഴുവന്‍ പട്ടിണിയിലേക്ക് നീങ്ങുമ്ബോള്‍ ഗുജറാത്തില്‍ ഇത്തരത്തില്‍ വലിച്ചെറിയാന്‍ മാത്രം പണം എവിടെ നിന്നുവന്നു? നരേന്ദ്ര പട്ടേലിന്റെ വിഷയത്തില്‍ എന്‍ഫോസ്മെന്റ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ശിവസേന ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്ന നരേന്ദ്ര പട്ടേല്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാത്രി വൈകി വാര്‍ത്താ സമ്മേളനം വിളിച്ച്‌ ചേര്‍ക്കുകയും തനിക്ക് അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒരു കോടി രൂപയാണ് ബിജെപി ഇയാള്‍ക്ക് ഓഫര്‍ ചെയ്തത്. ഏറെ ശ്രദ്ധയാകര്‍ഷിച്ച പട്ടേല്‍ പ്രക്ഷോഭത്തില്‍ ഹാര്‍ദ്ദിക് പട്ടേലിനൊപ്പം മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു നരേന്ദ്ര പട്ടേല്‍. ഇവരോടൊപ്പം പ്രവര്‍ത്തിച്ച വരുണ്‍ പട്ടേല്‍ ബിജെപിയിലേക്ക് മാറിയിരുന്നു. വരുണ്‍ മുഖേനയാണ് തനിക്ക് ബിജെപി പണം വാഗ്ദാനം ചെയ്തതെന്നും ആ രീതിയില്‍ പത്ത് ലക്ഷം രൂപ അഡ്വാന്‍സ് ലഭിച്ചെന്നും നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top