×

സോളാറില്‍ പെട്ടെന്നുള്ള അറസ്റ്റുണ്ടാവില്ല: ഉമ്മന്‍ ചാണ്ടിയടക്കം പ്രമുഖര്‍ ഉള്‍പ്പെടുന്നതിനാല്‍ തിരിച്ചടിയായേക്കുമെന്ന് ആശങ്ക

തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ തിരക്കിട്ട അറസ്റ്റുകള്‍ ഉണ്ടാകില്ലെന്ന് സൂചന. മുന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പെട്ടെന്നുള്ള അറസ്റ്റ് തിരിച്ചടിയ്ക്ക് വഴിവച്ചേക്കാമെന്ന ആശങ്കയാണ് അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുന്‍പാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസന്വേഷണമടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പീഡന പരാതിയിലും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തിരിച്ചടികള്‍ ഭയന്ന് തിരിക്കിട്ട അറസ്റ്റ് ഒഴിവാക്കാന്‍ സി.പി.എം നേതൃത്വവും ഭരണകേന്ദ്രങ്ങളും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമാണ് അന്തിമമെങ്കിലും അതിന് രാഷ്ട്രീയ അനുമതി ഈ സാഹചര്യത്തില്‍ നല്‍കില്ലെന്നും സൂചനകളുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വൈകാതെ അന്വേഷണം തുടങ്ങും. 376ാം വകുപ്പ് ജാമ്യമില്ലാത്ത കുറ്റങ്ങളായതിനാല്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. സാധാരണ മാനഭംഗക്കേസുകളില്‍ സ്ത്രീകളുടെ പരാതിയില്‍ സ്വീകരിക്കുന്ന നടപടിക്രമം ഇപ്പോഴത്തെ സാഹചര്യത്തില്‍ പാലിക്കാനാകുമോയെന്ന സംശയവും ഉണ്ട്. അതിനാല്‍ ഏറെ കരുതലോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥരും സര്‍ക്കാരും ഒരു തീരുമാനമെടുക്കൂ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top