×

വേങ്ങരയില്‍ യു.ഡി.എഫ് മുന്നേറ്റം :കെ.എന്‍.എ ഖാദര്‍ ലീഡ് ചെയ്യുന്നു

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദറിന്റെ ലീഡ് 11,​500 പിന്നിട്ടു. 91ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 11,​956 വോട്ടിന്റെ ലീഡാണ് ഖാദറിനുള്ളത്. ഇതുവരെ വോട്ടെണ്ണിയപ്പോള്‍ 34618 വോട്ടാണ് ഖാദറിന് ലഭിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന്22,​662 വോട്ടാണ് ലഭിച്ചത്. അതേസമയം,​ ബി.ജെ.പിയെ പിന്തള്ളി എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി.നസീര്‍ 4586 വോട്ട് നേടി മൂന്നാം സ്ഥാനത്തുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് 4089 വോട്ട് ലഭിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top