×

തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധം; തുറന്നുപറഞ്ഞ് ജഗദീഷ്

മുംബൈ: രാഷ്ട്രീയപ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് നടന്‍ ജഗദീഷ്. മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജഗദീഷ്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തനിക്കു പറ്റിയ ഒരു അബദ്ധമായാണ് ജഗദീഷ് വെളിപ്പെടുത്തിയത്. രാഷ്ട്രീയപ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും 24 ജനസേവകനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാര്‍ട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ജഗദീഷ് വ്യക്തമാക്കി.

തനിക്ക് വശമുള്ള ചില പൊടിക്കൈകള്‍ കൊണ്ട് സദസിനെ രസിപ്പിച്ചാണ് ജഗദീഷ് വേദി വിട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top