×

കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്റെ വാദം കള്ളം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍. പ്രധാനപ്രതി ഷഹബാസിന്റെ പങ്കാളിയായിരുന്നു ഫൈസലെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വിവാദമായിരുന്നു.

ജനജാഗ്രതാ യാത്രയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമായിരുന്നില്ല. പ്രാദേശിക നേതാവ് പറഞ്ഞിട്ടാണ് വാഹനം വിട്ടുകൊടുത്തതെന്നും ഫൈസല്‍ പറഞ്ഞു.

അതേസമയം കേസില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നതായി കാരാട്ട് ഫൈസല്‍ സ്ഥിരീകരിച്ചു. കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോഫെ പോസ ചുമത്തിയിട്ടില്ല. കേസിലെ ഒരു പ്രതിയുടെ വാഹനം തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്നും ഫൈസല്‍ വ്യക്തമാക്കി.

അതേസമയം കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിച്ചില്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഫൈസല്‍ കാരാട്ടിന്റെതാണ് വാഹനമെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജിയാണ് പറഞ്ഞത്.

കൊടുവള്ളിയിലെ ഹവാല സംഘത്തിന്റെ സംവിധാനങ്ങളാണ് കോടിയേരി ഉപയോഗിച്ചത്. പ്രാദേശിക സിപിഐഎം നേതാക്കള്‍ക്കും കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാഖിനും അറിയാവുന്നയാളാണ് കാരാട്ട് ഫൈസല്‍. എന്തുകൊണ്ട് ഇത്തരമൊരു സഹായം സ്വീകരിച്ചെന്ന് കോടിയേരി വ്യക്തമാക്കണം. യാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്നും വെളിപ്പെടുത്തണം.
മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം. പൊലീസ് സംരക്ഷണത്തിലാണ് കൊടുവള്ളിയില്‍ ഹവാല പണമിടപാട് നടക്കുന്നത്. കൊടുവള്ളിയില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ ഓടിച്ചിട്ടടിച്ച കാരാട്ട് റസാഖ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top