×

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണവം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാളില്‍ നിന്നും രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.ഇതിന് മുന്‍പും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top