×

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ നിക്ഷേപം ആയിരം കോടി കവിഞ്ഞു

2017 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ഏഴ് മാസത്തിനകം ആയിരം കോടി രൂപയുടെ നിക്ഷേപവും വായ്പയിനത്തിൽ 3000 കോടി രൂപയും സ്വരൂപിക്കാനായതായി മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയുമായ കെ. പോൾ തോമസ് അറിയിച്ചു. സ്ഥിരനിക്ഷേപങ്ങൾക്കും സേവിങ്‌സ് നിക്ഷേപങ്ങൾക്കും നൽകിക്കൊണ്ടിരിക്കുന്ന ഉയർന്ന പലിശനിരക്കാണ് നിക്ഷേപകരിൽ നിന്നും ഇത്തരത്തിലൊരു പ്രോത്‌സാഹനജനകമായ പ്രതികരണത്തിന് കാരണം. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം 2500 കോടി രൂപ നിക്ഷേപവും 5000 കോടി രൂപ വായ്പയും 10,000 കോടിയുടെ ബിസിനസും സ്വരൂപിക്കാനാകുമെന്ന് പോൾ തോമസ് അറിയിച്ചു.ഇപ്പോൾ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 360 ഔട്ട്‌ലെറ്റുകളും 3500 കോടി രൂപയുടെ ആസ്തിയും 18 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിിന്റെ അവസാനത്തിൽ 6000 കോടി രൂപയുടെ മൊത്തം ബിസിനസ് നേടാനായി. 2018 മാർച്ച് 31 ന് മുമ്പ് 1300 പുതിയ ഗ്രാമങ്ങളിലുൾപ്പെടെ രാജ്യത്തെ 4200 ഗ്രാമങ്ങളിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഫിനാൻഷ്യൽ ഇൻക്‌ളൂഷൻ പദ്ധതി നടപ്പിലാക്കും. 6000 സാമ്പത്തിക സാക്ഷരത പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കും. 115 പുതിയ റീട്ടെയ്ൽ ഔട്ട്‌ൈലറ്റുകളും 460 ബാങ്കിംഗ് ഔട്ട്‌ൈലറ്റുകളും നൂറ് എ. ടി. എമ്മുകളും ഈ സാമ്പത്തിക വർഷം സ്ഥാപിക്കും. ഇസാഫിന്റെ സേവനം അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. എ. ടി. എം., സേഫ് ഡിപ്പോസിറ്റ് ലോ ക്കർ, കാഷ് കൗണ്ടർ, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, മൊൈബൽ ബാങ്കിംഗ്, എസ്. എം. എസ്. ബാങ്കിംഗ്, ആർ. ടി. ജി. എസ്., എൻ. ഇ. എഫ്. ടി., സി. ടി. എസ്. എന്നിങ്ങനെ എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നൽകിക്കൊണ്ടിരിക്കുന്നു. എല്ലാ റീടെയ്ൽ ബ്രാഞ്ചുകളിലും ക്രമീകരിച്ചിരിക്കുന്ന വാതിൽപ്പടി സേവനങ്ങൾ, സ്‌ൈകപ്പ് സൗകര്യം , ഹ്യദയ നിക്ഷേപ പദ്ധതി എന്നിവ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പ്രത്യേകതകളാണ്.കഴിഞ്ഞ 25 വർഷമായി ബാങ്കിംഗ് ഇതര ധനകാര്യ, മൈക്രോഫിനാൻസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു ഇസാഫ്. സംസ്ഥാനത്തെ പ്രഥമ സ്‌മോൾ ഫിനാൻസ് ബാങ്കാണ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് , മധ്യപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, പുതുച്ചേരി, ജാർഖണ്ഡ് , എന്നീ പത്ത് സംസ്ഥാനങ്ങളിൽ ഇപ്പോൾ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സേവനം ലഭ്യമാണ്. ഇസാഫിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 2015 ഒക്‌ടോബറിലാണ് ബാങ്കിംഗ് ലൈസൻസിന് തത്വത്തിൽ അംഗീകാരം ലഭിച്ചത്. 2017 മാർച്ച് പത്തിനാണ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നിലവിൽ വന്നത്, കെ. പോൾ തോമസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top