×

സ്മാര്‍ട്‌ഫോണിനെ ഞൊടിയിടയില്‍ സൂപ്പര്‍ ക്യാമറയാക്കി മോട്ടോറോളയെത്തുന്നു

മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കയ്യിലൊരു ക്യാമറയുണ്ടായിരുന്നെങ്കിലെന്ന് തോന്നാറില്ലേ. ഇപ്പോള്‍ എല്ലാവരും ഇതിന് സ്മാര്‍ട്‌ഫോണാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ സ്മാര്‍ട്‌ഫോണിനെ ഞൊടിയിടകൊണ്ട് ഒരു സൂപ്പര്‍ ക്യാമറയാക്കാന്‍ ശ്രമിച്ചതില്‍ വിജയിച്ചിരിക്കുകയാണ് മോട്ടോറോളയുടെ മോട്ടോ ഇസഡ്. (Moto Z )

‘ഹാസല്‍ബ്ലഡ്’ എന്ന മുന്‍നിര ക്യാമറകമ്പനിയാണ് മോട്ടോ മോഡ് വഴി മോട്ടോറോള ഫോണുകളെ ക്യാമറകളായി രൂപപ്പെടുത്തുന്നത്. മോട്ടോ ഇസഡ് ഫോണിലെ പ്രധാന ക്യാമറയ്ക്ക് പകരം മറ്റൊരു സെന്‍സര്‍ ഉപയോഗിച്ചാണ് മോട്ടോ മോഡില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നത്.

മോട്ടോ ഇസഡ് കുടുംബത്തിലെ മോട്ടോ ഇസഡ്, മോട്ടോ ഇസഡ് ഫോഴ്‌സ് ഡ്രോയിഡ്, മോട്ടോ ഇസഡ് ഡ്രോയിഡ്, മോട്ടോ ഇസഡ് പ്ലെ, മോട്ടോ ഇസഡ് പ്ലെ ഡ്രോയിഡ് എന്നീ മോഡലുകളെയാണ് മോട്ടോ മോഡില്‍ ഹാസല്‍ബ്ലഡ് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളാക്കി മാറ്റാന്‍ കഴിയുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top