×

ആധാർ ഇനി സിം കാർഡുമായി ബന്ധിപ്പിക്കാൻ പുതിയ സംവിധാനം വരുന്നു

മൊബൈല്‍ സിം കാര്‍ഡുകളുടെ പുനഃപരിശോധനയ്ക്കുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. മൊബൈല്‍ സേവനദാദാക്കളോട് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിനുള്ള ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഓണ്‍ലൈന്‍ സൗകര്യം യാഥാര്‍ത്ഥ്യമാകാന്‍ എത്ര കാലതാമസം നരിടുമെന്ന് വിവരം ലഭിച്ചിട്ടില്ല. അതേസമയം രോഗബാധിതരോ വാര്‍ധക്യത്തില്‍ എത്തിയവരോ അംഗവൈകല്ല്യമുള്ളവരോ ആയ മൊബൈല്‍ വരിക്കാരുടെ വീട്ടിലെത്തി ആധാര്‍ വെരിഫിക്കേഷന്‍ നടത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്. ആധാര്‍ കൊടുത്തു കണക്ഷന്‍ എടുത്തവര്‍ക്ക് എസ്‌എംഎസിലൂടെയോ, ഐവിആറെസിലൂടെയോ (IVRS) മൊബൈല്‍ ആപ്പിലൂടെയോ, ഒടിപി (വണ്‍ ടൈം പാസ്വേഡ്) നല്‍കി വെരിഫിക്കേഷന്‍ സൗകര്യം കൊടുക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഏജന്റിലൂടെയാണ് വെരിഫിക്കേഷന്‍ നടത്തുന്നതെങ്കില്‍ കസ്റ്റമറുടെ എല്ലാ ആധാര്‍ വിവരവും ഏജന്റിന് കാണാവുന്ന രീതിയില്‍ നല്‍കരുതെന്നും വ്യക്തമാക്കുന്നു. ഐറിസ് സ്കാനിങ് മെഷീനുകള്‍ കൂടുതല്‍ സ്ഥാപിക്കാനാണ് സേവനദാദാക്കള്‍ക്കുള്ള മറ്റൊരു ലക്ഷ്യം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top