×

സൗജന്യ ഐ.എ.എസ്. പരീക്ഷാപരിശീലന ശില്‍പശാല

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ കേരള സമാജം ഐ .എ .എസ് അക്കാഡമി, ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി സൗജന്യ ഏക ദിന ശില്‍പശാല നടത്തും. ഒകേ്ടാബര്‍ എട്ടിന് നടക്കുന്ന ശില്പശാല കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ജോയിന്റ് കമ്മീഷണര്‍ പി . ഗോപകുമാര്‍ നയിക്കും.
വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാപരിശീലത്തിന് സമഗ്ര രൂപരേഖ നല്‍കുകയാണ് ലക്ഷ്യം. 2011 -ല്‍ കേരള സമാജം ആരംഭിച്ച ഐ എ എസ് അക്കാഡമിയില്‍ നിന്നും ഇതുവരെ 69 പേര്‍ ഐ.എ.എസ്, ഐ.എഫ്.എസ് , ഐ.പി.എസ്, ഐ.ആര്‍.എസ് തുടങ്ങിയ സര്‍വീസുകളിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.
പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഒകേ്ടാബര്‍ 5 ന് മുമ്ബ് 9620389067 എന്ന നമ്ബറിലോ keralasamajamiasacaedmy@gmail.com ഇമെയില്‍ വിലാസത്തിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top