×

സ്വര്‍ണ്ണം ഒക്കെ എന്ത്..! പത്ത് കിലോയുടെ വെള്ളിയാഭരണങ്ങള്‍ അണിഞ്ഞ് സ്റ്റാറായി ഒരു വധു

പത്ത് കിലോയുടെ വെള്ളിയാഭരണങ്ങള്‍ അണിഞ്ഞ് ഒരു നവവധു. ചൈനയിലെ മിയാവോ ഗോത്രത്തിലാണ് വധു വെള്ളി ആഭരണങ്ങള്‍ അണിഞ്ഞ് എത്തിയത്. ഗ്വാങീ വൂ എന്ന 29കാരിയാണ് പത്ത് കിലോയുടെ വെള്ളി ആഭരണങ്ങള്‍ അണിഞ്ഞത്. വിവാഹ ദിവസം വധു അണിയുന്ന വെള്ളി ആഭരണങ്ങളുടെ തൂക്കം അടിസ്ഥാനമാക്കിയാണ് വധുവിന്റെ വീട്ടുകാരുടെ ആസ്തി ഇവിടെ മനസ്സിലാക്കുന്നത്. കൈകൊണ്ടു മാത്രം നിര്‍മിക്കുന്നവയാണ് മിയാവോ ഗോത്രക്കാരുടെ വെള്ളിയാഭരണങ്ങള്‍. അതുകൊണ്ടു തന്നെ ഓരോ ആഭരണങ്ങളും വ്യത്യസ്തമായിരിക്കും. പെണ്‍കുട്ടികളുടെ വിവാഹത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവര്‍ ആഭരണങ്ങള്‍ പണിയിച്ചു തുടങ്ങും. നെക്ലേസും വളകളും തുടങ്ങി കിരീടം വരെയാണ് ഗ്വാങീ വൂ അണിഞ്ഞത്. വസ്ത്രങ്ങളില്‍ വെള്ളിത്തൊങ്ങലുകളുമുണ്ടായിരുന്നു. ഓരോ ആഭരണത്തിനും കുറഞ്ഞത് ഒന്നര കിലോഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ തൂക്കമുണ്ടായിരുന്നു. കിരീടം അണിഞ്ഞാല്‍ ഭാരം കൊണ്ട് കഴുത്ത് നേരെ നിര്‍ത്താന്‍ കഷ്ടപ്പെടേണ്ടി വരുമെന്നും വധു പറയുന്നു. മൂന്ന് തലമുറകളായി വെള്ളി ആഭരണ നിര്‍മാണത്തൊഴിലാളികളാണ് ഗ്വാങീയുടെ കുടുംബം. തെക്കുകിഴക്കന്‍ ചൈനയിലെ ഗ്വാങ്ഷോ പ്രവിശ്യയിലാണ് മിയാവോ ഗോത്രമുള്ളത്. ഈ സമൂഹത്തില്‍ നിന്ന് നിരവധി പേര്‍ ഇപ്പോള്‍ നഗരപ്രദേശങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഗ്വാങീയുടെ കുടുംബം അവള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ഗ്രാമം വിട്ട് പോന്നവരാണ്. നഗരപ്രദേശത്ത് സ്വന്തമായി വെള്ളിക്കട തുടങ്ങുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഗോത്രമൂല്യങ്ങളെ കൈവിട്ടു കളയാന്‍ ഇവര്‍ ഒരുക്കമല്ല. പെണ്‍കുട്ടികള്‍ക്കായി സ്വരുക്കൂട്ടുന്ന ആഭരണങ്ങളുടെ തൂക്കത്തില്‍ ഇപ്പോള്‍ വര്‍ധന വന്നിട്ടുണ്ടെന്ന് ഗ്വാങീ പറയുന്നു. അവളുടെ അച്ഛനമ്മമാരുടെ വിവാഹസമയത്ത് ഒരു കിലോഗ്രാം മാത്രമായിരുന്നു വെള്ളിയാഭരണങ്ങളുടെ തൂക്കമെന്നും ഗ്വാങീ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top