×

സ്പോട്ട് അഡ്മിഷന്‍ 25ന്

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2017-18 ബാച്ച്‌ ജേണലിസം, ടി.വി. ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍െടെസിങ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. പി.ആര്‍. കോഴ്സിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ രാവിലെ 11നും ജേണലിസം, ടി.വി. ജേര്‍ണലിസം കോഴ്സുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2നും കാക്കനാട്ടെ അക്കാദമി ഓഫീസില്‍ എത്തണം.
എഴുത്തുപരീക്ഷയും അതിനുശേഷം ഇന്റര്‍വ്യൂവും നടത്തും.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 30 വയസ് പ്രായപരിധി കഴിയാത്തവര്‍ (എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവു ലഭിക്കും) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top