×

രഞ്ജി ട്രോഫി ക്രിക്കറ്റ് ; രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി

നഡിയാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി.ഗുജറത്തിനോടാണ് കേരളം നാല് വിക്കറ്റിന് തോല്‍വി ഏറ്റുവാങ്ങിയത്.ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ടിനെ തോല്‍പ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ തോല്‍വി കനത്ത തിരിച്ചടിയായി.രണ്ടാം ഇന്നിംഗ്സില്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്കോറര്‍. 18 റണ്‍സോടെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു.കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വീതം വിക്കറ്റുകള്‍ നേടി.105 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 22/1 എന്ന നിലയിലാണ് അവസാന ദിനം തുടങ്ങിയത്.തുടക്കത്തിലെ പതറിയെങ്കിലും ചെറിയ സ്കോര്‍ മാത്രം ജയിക്കാന്‍ ആവശ്യമായത് ഗുജറാത്തിന് ഗുണകരമായി.81/6 എന്ന നിലയില്‍ ഒത്തുചേര്‍ന്ന പാര്‍ഥിവ്-ചിരാഗ് ഗാന്ധി സഖ്യം 26 റണ്‍സ് പിരിയാതെ കൂട്ടിച്ചേര്‍ത്ത് ഗുജറാത്തിന് വിജയം സമ്മാനിക്കുകയായിരുന്നു.ആദ്യ ഇന്നിംഗ്സില്‍ 99 റണ്‍സിന്‍റെ ലീഡ് വഴങ്ങിയതാണ് കേരളത്തിന് കനത്ത തിരിച്ചടിയായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top