×

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജൻമദിനം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്ന്-പൃഥ്വിരാജ്

തിരുവനന്തപുരം: മലയാള സിനിമയിലെ യുവതാരം പൃഥ്വിരാജിന്റെ മുപ്പത്തി അഞ്ചാമത് ജൻമദിനാഘോഷം, രക്തദാനവും സാമൂഹ്യ സേവനങ്ങളും നടത്തി ഫാൻസ് അസോസിയേഷൻ ആഘോഷിച്ചു. അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന പൃഥ്വിരാജിന്റെ അഭ്യർത്ഥന പ്രകാരമാണ് സംസ്ഥാനത്തെ മുഴുവൻ ഫാൻസ് അസോസിയേഷൻ അംഗങ്ങളും രക്തദാനത്തിന് മുൻകൈ എടുത്തത്. തിരുവനന്തപുരത്ത് ആർസിസിയിലും, മറ്റ് ജില്ലകളിൽ  ജില്ലാ ആശുപതികൾ കേന്ദ്രീകരിച്ചുമാണ് രക്തദാനം നടത്തിയത്.താലൂക്ക് യൂണിറ്റുകളും രക്തദാനത്തിൽ പങ്കാളികളായി. സംസ്ഥാന വ്യാപകമായി ആയിരത്തോളം പേർ രക്തദാനം നിർവ്വഹിച്ചതായി സംസ്ഥാന സെക്രട്ടറി മഞ്ജിത്ത് അറിയിച്ചു. രണം എന്ന സിനിമയുടെ ചിത്രീകരണമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡിട്രോയിറ്റ് നഗരത്തിലാണ് പൃഥ്വിരാജ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top