×

പച്ചമലയാളം കോഴ്സ്: 31 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: തെറ്റില്ലാതെ മലയാളം വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ പച്ചമലയാളം കോഴ്സിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി നീട്ടി. ഈ മാസം 25 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടെ 31 വരെയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലെ ഹൈസ്കൂളുകളാണ് പഠനകേന്ദ്രം. നാലുമാസത്തെ കോഴ്സാണിത്.
മറ്റു ഭാഷ മാത്രമറിയുന്നവര്‍, ഭരണഭാഷ മാതൃഭാഷയായതിനെത്തുടര്‍ന്ന് ഓഫീസ് നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നവര്‍, ഭാഷാന്യൂനപക്ഷത്തിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മലയാളം കമ്ബ്യൂട്ടിങ് വ്യാപിപ്പിക്കുക, സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. മലയാളം പഠിക്കാന്‍ താല്‍പ്പര്യമുള്ള ഏതുപ്രായത്തിലുള്ളവര്‍ക്കും പാഠ്യപദ്ധതിയില്‍ ചേരാം. രണ്ട് പാഠ്യഭാഗങ്ങളുണ്ടാകും. .അപേക്ഷ, രജിസ്ട്രേഷന്‍ ഫോറങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: ഫോണ്‍: 9961477376,9447313183.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top