×

അരിയും ഉഴുന്നും വെള്ളത്തിലിട്ടു വയ്ക്കാന്‍ മറന്നോ, വഴിയുണ്ട്

ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും മലയാളി ആദ്യം അന്വേഷിക്കുന്നത് നല്ല ദോശയും ഇഡ്ഡലിയും കിട്ടുന്ന കടയുണ്ടോ എന്നാണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് സത്യമാണോ അല്ലയോ എന്ന തര്‍ക്കം അവിടെ നില്‍ക്കട്ടെ, എന്നാല്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ഇവയെന്നതില്‍ തര്‍ക്കമില്ല. ദോശയ്ക്കുള്ള അരിയും ഉഴുന്നും തലേന്നേ വെള്ളത്തിലിട്ടു വയ്ക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്തുചെയ്യും… അരിയും ഉഴുന്നും നല്ല തിളച്ച വെള്ളത്തിലിട്ടു വച്ചാല്‍ മതി. ഇതിനോടൊപ്പം ഒരു സ്പൂണ്‍ ഉലുവയും കൂടി കുതിരാന്‍ ഇടുക. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് അരിയും ഉഴുന്നും അരയ്ക്കാന്‍ പാകത്തിനായിക്കിട്ടും. ദോശ നല്ല മാര്‍ദ്ദവമുള്ളതാക്കാനും നല്ല മണം ലഭിക്കുന്നതിനും വേണ്ടിയാണ് ഉലുവ ചേര്‍ക്കുന്നത്. അരിയും ഉഴുന്നും ഉലുവയും ചേര്‍ത്തരയ്ക്കുമ്ബോള്‍ അതിലേക്ക് ഒരു പിടി ചോറ് കൂടി ചേര്‍ക്കുക. കുത്തരിയുടെയോ പുഴുക്കലരിയുടെയോ ചോറ് വേണം ചേര്‍ക്കാന്‍. ബസ്മതി, പച്ചരി ചോറ് അരച്ചു ചേര്‍ത്താല്‍ അത്ര ഗുണമുണ്ടാവില്ല.   ദോശമാവ് വേഗം പുളിയ്ക്കാന്‍ അതിലേക്ക് കുറച്ച്‌ കരിക്കിന്‍വെള്ളം ചേര്‍ത്താല്‍ മതി. ഇങ്ങനെയുണ്ടാക്കുന്ന ദോശയ്ക്ക് നല്ല മാര്‍ദ്ദവവും ഉണ്ടാകും രുചിയും കൂടുതലായിരിക്കും. ദോശ മാവില്‍ അല്‍പം മൈദ കൂടി ചേര്‍ക്കുക എന്നതാണ് ദോശ മാര്‍ദ്ദവമായി കിട്ടാനുള്ള മറ്റൊരു മാര്‍ഗം. വെണ്ടയ്ക്കയുടെ കാമ്ബ് ദോശ മാവിനൊപ്പം അരച്ചു ചേര്‍ത്താല്‍ നല്ല മാര്‍ദ്ദവമുള്ള ദോശ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല ദോശയ്ക്ക് നല്ല രുചിയുമായിരിക്കും. ദോശ മാവ് പെട്ടെന്ന് പുളിച്ചുപോകാതിരിക്കാന്‍ മാവിന് മുകളിലായി ഒരു വെറ്റിയ ഇട്ടുവച്ച്‌ മാവിന്റെ പാത്രം വെള്ളത്തില്‍ ഇറക്കിവെച്ചാല്‍ മതിയാകും. ഒരാഴച്ത്തേക്കുള്ള മാവ് വരെ നമുക്ക് ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കും. ഫ്രിഡ്ജില്‍ മാവ് സൂക്ഷിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മാവില്‍ ഉപ്പ് ഇട്ട് വയ്ക്കരുത്. മാവ് ഫ്രിഡ്ജില്‍ നിന്നെടുത്ത് പാചകം ചെയ്യാന്‍ തുടങ്ങുന്നതിന് ഏകദേശം അരമണിക്കൂര്‍ മുമ്ബ് മാത്രം ഉപ്പിട്ടാല്‍ മതിയാകും.   അതുപോലെ തന്നെ ഫ്രിഡ്ജില്‍ നിന്നും എടുക്കുന്ന മാവ് അതേപടിയെടുത്ത് ദോശ ചുടരുത്. മാവ് പുറത്തുവച്ച്‌ അതിന്റെ തണുപ്പ് പോയ ശേഷമേ ദോശ ചുടാവൂ അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. മാവിന്റെ തണുപ്പ് പെട്ടെന്ന് പോകാന്‍ മാവെടുത്ത് ആ പാത്രം പച്ചവെള്ളം ഒഴിച്ചുവച്ചിരിക്കുന്ന മറ്റൊരു പാത്രത്തിനുള്ളില്‍ വച്ചാല്‍ മതി. ദോശ ചുടുമ്ബോള്‍ കല്ലില്‍ ഒട്ടിപ്പിടിയ്ക്കുന്നത് ഒഴിവാക്കാന്‍ ഒരു സവാള നെടുകെ കീറിയെടുക്കുക. ഇതിന്റെ കീറിയ ഭാഗത്ത് അല്‍പം ഉപ്പ് വിതറി ഇടയ്ക്കിടയ്ക്ക് കല്ലില്‍ തേച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താല്‍ ദോശ കല്ലില്‍ ഒട്ടിപ്പിടിയ്ക്കുന്നത് ഒഴിവാക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top