×

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 155 പേര്‍ അര്‍ബുദ ബാധിതര്‍ എന്ന്‌ പഠനം

കേരളത്തില്‍ ഒരു ലക്ഷം പേരില്‍ 155 പേരിലും പുതുതായി അര്‍ബുദം കണ്ടെത്തുകയാണെന്ന് ആര്‍.സി.സി.യുടെ പഠന റിപ്പോര്‍ട്ട്. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്ന 42 ശതമാനം അര്‍ബുദരോഗികള്‍ക്കും രോഗകാരണം പുകവലിയാണ്. ഇതില്‍ ബീഡി വലിക്കുന്നവര്‍ക്കിടയിലാണ് അര്‍ബുദം കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അര്‍ബുദമാണ് പുകവലിക്കാരില്‍ ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ 30നും 84 വയസിനുമിടയിലുള്ള 65,553 പുരുഷന്മാരെ പഠനത്തിന് വിധേയമാക്കിയപ്പോള്‍ ഏറ്റവുമധികം പേരില്‍ അര്‍ബുദം കണ്ടെത്തിയിരുന്നു,. കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പഠനങ്ങള്‍ നടത്തിയത്. കേരളത്തില്‍ അര്‍ബുദരോഗം വ്യാപകമാവുകയാണെന്നാണ് ആര്‍സിസിയുടെ കണ്ടെത്തല്‍. ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കണ്ടു വരുന്നതെന്ന് ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറയുന്നു.മദ്യപാനവും രാസവളങ്ങള്‍ ഉപയോഗിക്കുന്നതും അര്‍ബുദത്തിന് കാരണമാകുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top