×

ഒറ്റ മുറിയില്‍ അടച്ച്‌ ദിവസവും 14 മണിക്കൂറോളം വേശ്യാവൃത്തി ചെയ്തിരുന്ന 16 പോലും തികയാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ്

മികച്ച ജോലി നല്‍കാമെന്ന് മോഹനവാഗ്ദാനം നല്‍കി നൈജീരിയക്കാരായ 21 പെണ്‍കുട്ടികളെ സ്പെയിനിലേക്ക് കൊണ്ടു പോവുകയും വേശ്യകളാക്കി മാറ്റുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു. ഒറ്റ മുറിയില്‍ അടച്ചിട്ട് ഇവരെ 14 മണിക്കൂറോളം വേശ്യാവൃത്തി ചെയ്യിച്ചിരുന്നുവെന്നും ഇക്കൂട്ടത്തില്‍ 16 വയസ് പോലും തികയാത്തവര്‍ പോലും ഉള്‍പ്പെട്ടിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഒരു ദിവസം 1000 യൂറോ വേശ്യാവൃത്തിയിലൂടെ ഉണ്ടാക്കിയില്ലെങ്കില്‍ ഇവരെ ചൂലെടുത്ത് അടിച്ച്‌ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അവസാനം ഇവരെ ഇബിസയില്‍ നിന്നും മോചിപ്പിച്ചെടുക്കുകയായിരുന്നു പൊലീസ്. സ്പാനിഷ് പൊലീസ്, ജര്‍മനിയിലെ ഓഫീസ് ഓഫ് ദി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, യൂറോപോള്‍ എന്നിവയുടെ പിന്തുണയും ഈ നീക്കത്തിനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുറ്റക്കാരെന്ന് സംശയിക്കുന്ന 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട നൈജീരിയന്‍ പട്ടണങ്ങളില്‍ നിന്നുമുള്ള പാവപ്പെട്ട പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നതെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. സ്പെയിനില്‍ നല്ല ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവരില്‍ മിക്കവരെയും വലയിലാക്കിയിരുന്നത്. ഇത്തരത്തില്‍ സ്പെയിനിലെത്തിക്കുന്നവരെ നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും വേശ്യാവൃത്തി ചെയ്യിപ്പിക്കുകയായിരുന്നുവെന്നും നിശ്ചിത വരുമാനം ഇതിലൂടെ ഉണ്ടാക്കിയില്ലെങ്കില്‍ കടുത്ത ശിക്ഷ ഇവര്‍ക്ക് നല്‍കിയിരുന്നുവെന്നുമാണ് പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്.ഇബിസയില്‍ സമ്മറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ എത്തുന്നതിനാലാണ് ഇവരെ ഇവിടെ വച്ച്‌ വ്യാപാരം ചെയ്തതെന്നും സൂചനയുണ്ട്. ഇവിടുത്തെ എക്സ്ക്ലൂസീവ് പ്രദേശങ്ങളുടെ നിയന്ത്രണം ഈ ഗാംഗിന്റെ കൈകളിലായിരുന്നു. ഇവിടെ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍കുട്ടികള്‍ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്യപ്പെട്ടിരുന്നത്. 1000 യൂറോയെങ്കിലും ദിവസത്തില്‍ ഉണ്ടാക്കിയില്ലെങ്കില്‍ പെണ്‍കുട്ടികളെ മണിക്കൂറുകളോളം മുട്ട് കുത്തി നില്‍പ്പിച്ചിരുന്നുവെന്നും വടി കൊണ്ടും ചൂല് കൊണ്ടും അടിച്ചിരുന്നുവെന്നുമാണ് പൊലീസ് വക്താവ് പറയുന്നത്. വെറും 30 സ്ക്വയര്‍ മീറ്റര്‍ മാത്രമുള്ള അപാര്‍ട്ട്മെന്റില്‍ 17 സ്ത്രീകളെ നിര്‍ബന്ധിപ്പിച്ച്‌ താമസിപ്പിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ മൂന്നോ നാലോ പെണ്‍കുട്ടികളായിരുന്നു ഒരു സിംഗിള്‍ ബെഡില്‍ കിടന്നുറങ്ങിയിരുന്നത്. നല്ല ജോലി വാഗ്ദാനം ചെയ്ത് പാട്ടിലാക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കല്‍ ഈ സംഘത്തിന്റെ വലയില്‍ വീണാല്‍ പിന്നെ രക്ഷപ്പെടാന്‍ സാധ്യമല്ല. കുടുംബാംഗങ്ങളെ കൊല്ലുമെന്ന് പറഞ്ഞ് വരെ സംഘം ഇവരെ കസ്റ്റഡില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. ബോട്ടുകളിലും വിമാനങ്ങളിലും കയറ്റിയാണ് പെണ്‍കുട്ടികളെ യൂറോപ്പിലെത്തിച്ചിരുന്നത്. സ്പെയിനില്‍ എത്തിയതിന് ശേഷം മാത്രമേ ഇവരോട് ജോബ് ഓഫര്‍ വ്യാജമാണെന്ന് വെളിപ്പെടുത്തിയിരുന്നുള്ളൂ. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ റിക്രൂട്ട് ചെയ്ത പരിചയം തങ്ങള്‍ക്കുണ്ടെന്നാണിവര്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ ഒരു സംഘത്തെ ജര്‍മനിയില്‍ വച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top