×

സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ലിപ്‌ലോക്ക് ഒക്കെ സര്‍വ്വ സാധാരണമാണെ : ആന്‍ഡ്രിയ

നായകനെ പതിനഞ്ച് തവണ ലിപ്‌ലോക്ക് ചെയ്ത് ഫഹദിന്റെ നായിക. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായെത്തിയ ആന്‍ഡ്രിയയാണ് തന്റെ പുതിയ ചിത്രത്തില്‍ പതിനഞ്ച് തവണ ലിപ്‌ലോക്ക് ചെയ്തത്. അവള്‍ എന്ന തമിഴ് ചിത്രത്തിലാണ് നായകന്‍ സിദ്ധാര്‍ത്ഥിനൊപ്പം ആന്‍ഡ്രിയ ലിപ്‌ലോക്ക് രംഗങ്ങള്‍ ചെയ്തത്.  സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ലിപ്‌ലോക്ക് ഒക്കെ സര്‍വ്വ സാധാരണമാണെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ഗ്ലാമര്‍ വേഷങ്ങളോടും ആന്‍ഡ്രിയയ്ക്ക് വിരോധമില്ല. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലുമായുള്ള ആന്‍ഡ്രിയുടെ ലിപ്‌ലോക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഈ ചിത്രത്തിന് ശേഷം ഫഹദും ആന്‍ഡ്രിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരെ പ്രചരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top