×

ലോകാവസാനം ഇതിവൃത്തമായി മലയാളചിത്രം ബാക്ക് ടു ലൈഫ് ഒരുങ്ങുന്നു

ഹോളിവുഡ് സിനിമാലോകത്ത് മാത്രമാണ് ലോകാവസാനം ഇതിവൃത്തമായ സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ മലയാളത്തില്‍ അത്തരം ഒരു ചിത്രം ഒരുങ്ങുകയാണ്. നവാഗതനായ സിധില്‍ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ബാക്ക് ടു ലൈഫ് എന്നാണ്. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചെങ്ങഴി നമ്ബ്യാര്‍ എന്ന ചിത്രത്തിന്‍റെയും സംവിധായകനാണ് സിധില്‍. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ മാസ്റ്റര്‍ മിനണ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായാണ് മിനണ് പ്രത്യക്ഷപെടുന്നത്. ഒരു മെക്സിക്കന്‍ അപാരത സംവിധാനം ചെയ്ത ടോം ഇമ്മട്ടി ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. സ്നേഹ ഉണ്ണികൃഷ്ണന്‍, ജാന്‍, ജിനി ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top