×

മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു

ദിലീപിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ മീശ മാധവന്റെ രണ്ടാം ഭാഗം വരുന്നു ! കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നത്. ആദ്യഭാഗം തയ്യാറാക്കിയ ലാല്‍ ജോസിനെ കൊണ്ടു തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യിക്കാനാണ് പദ്ധതി. ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച്‌ ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ നീക്കം. ഈ കേസില്‍ തന്റെ നിരപരാധിത്വം പൂര്‍ണ്ണമായി തെളിയിച്ചതിനു ശേഷം മീശ മാധവന്‍, സി.ഐ.ഡി മൂസ എന്നിവയുടെ രണ്ടാം ഭാഗത്തെ കുറിച്ച്‌ ആലോചിക്കാമെന്ന നിലപാടിലാണ് താരം. കാവ്യയെ സംബന്ധിച്ച്‌ ഇനി അഭിനയരംഗത്തേക്ക് വരാന്‍ താല്‍പ്പര്യമില്ലങ്കിലും മീശ മാധവന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ അതില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും സൂചനകളുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും വമ്ബന്‍ ഹിറ്റുകളില്‍ മുന്‍ നിരയിലാണ് മീശമാധവന്റെ സ്ഥാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top