×

ആകാംക്ഷയോടെ കാത്തിരുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളിലേയ്ക്ക്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുന്നു. കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ പിന്നീട് റിലീസ് നീളുകയായിരുന്നു. പൂമരം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പോലും സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവരും പൂമരത്തില്‍ വേഷമിടുന്നതായാണ് സൂചന. ഡോ പോള്‍ വര്‍ഗീസും, എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top