×

പ്രഭാസിന്റെ പ്രതിഫലം കേട്ട് കരണ്‍ ജോഹര്‍ ഞെട്ടിത്തരിച്ചു

ബാഹുബലിയിലുടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണു പ്രഭാസ്. ഇതോടെ ഈ തെലുങ്ക് താരത്തെ തേടി നിരവധി ഓഫറുകളും എത്തി. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ പ്രഭാസ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കും എന്നും വാര്‍ത്ത ഉണ്ടായിരുന്നു. കരണ്‍ ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ കരണ്‍ ഈ പ്രോജക്‌ട് പേക്ഷിച്ചു എന്നാണു റിപ്പോര്‍ട്ട്. 20 കോടി രൂപയാണു പ്രഭാസ് ഈ ചിത്രത്തിനു പ്രതിഫലമായി ചോദിച്ചത്.

പ്രഭാസിന്റെ പ്രതിഫലം കേട്ട് കരണ്‍ ഞെട്ടിപ്പോയി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തെലുങ്കില്‍ ഈ പ്രതിഫലം പ്രഭാസിനു ലഭിക്കും എങ്കിലും ബോളിവുഡില്‍ നിന്ന് ഇതു പ്രതീക്ഷിക്കരുത് എന്നാണു കാരണിന്റെ അഭിപ്രായം. ബാഹുബലിക്കു വേണ്ടി 25 കോടി രൂപയാണു താരം പ്രതിഫലമായി വാങ്ങിയത്. പ്രഭാസിന്റെ പുതിയ ചിത്രമായ സഹോ ഹിന്ദിയിലും, തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top