×

പാലിയേറ്റിവ് കെയര്‍: സാങ്കേതിക വിദ്യ വികസന പരിശീലന പരിപാടി

തൃശൂര്‍: ക്രിയേറ്റിവിറ്റി കൗണ്‍സിലും മദ്രാസ് ഐ.ഐ.ടിയും ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറും ഗവ. എന്‍ജിനീയറിങ് കോളജും കിടപ്പുരോഗികള്‍ക്കും പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കുമായി കൈകോര്‍ക്കുന്നു. ഇത്തരക്കാര്‍ക്ക് ഉപകാരപ്രദമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി നവംബര്‍ 11, 12 തീയതികളിലായി തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിക്കും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ പോളിടെക്നിക്ക്, എന്‍ജിനീയറിങ് കോളജുകളിലെ തിരഞ്ഞെടുത്ത ഗ്രൂപ്പുകള്‍ക്കാണ് പരിശീലനം നല്‍കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒരു അധ്യാപകനും മൂന്നു വിദ്യാര്‍ഥികളുമുണ്ടാകും. പദ്ധതികള്‍ പ്രായോഗികമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ റുടാഗി​െന്‍റ സഹായം നല്‍കും. പരിശീലന പരിപാടിയില്‍ പെങ്കടുക്കാന്‍ 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496373946, 9809286168 നമ്ബറില്‍ ബന്ധപ്പെടാം. വാര്‍ത്തസമ്മേളനത്തില്‍ ക്രിയേറ്റിവിറ്റി കൗണ്‍സില്‍ തൃശൂര്‍ ഡയറക്ടര്‍മാരായ ടി.ജെ.

ജെയിംസ്, അരുണ്‍ എസ്. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top