×

മൂന്ന്​ വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവ്

തൃശൂര്‍: മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. എടവിലങ്ങ് നടവരമ്ബ് കുനിയാറ സന്തോഷിനെയാണ് (സുബ്രഹ്മണ്യന്‍ -40) തൃശൂര്‍ പോക്സോ സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. ഗവ. വിക്ടിം കോമ്ബന്‍സേഷന്‍ ഫണ്ടില്‍നിന്ന് ഇരക്ക് 50,000- രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 2015 സെപ്റ്റംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ പോക്സോ കേസുകളുടെ റിപ്പോര്‍ട്ടനുസരിച്ച്‌ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണിത്. അസുഖം ബാധിച്ച്‌ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. പിഞ്ചു ബാലികയെ നിര്‍ദാക്ഷിണ്യം പീഡനത്തിനു വിധേയമാക്കിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പോക്സോ സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top