×

കു​േട്ട്യടത്തി വിലാസിനി വീണ്ടും അരങ്ങിലെത്ത​ുന്നു

അന്തിക്കാട് (തൃശൂര്‍ ): നാടക -സിനിമ അഭിനേത്രി കുട്ട്യേടത്തി വിലാസിനി 74ാം വയസ്സില്‍ വീണ്ടും അരങ്ങിലെത്തുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴുവില്‍ ‘കാരുണ്യ’ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷനല്‍ നാടകോത്സവത്തി​െന്‍റ ഭാഗമായാണ് പ്രശസ്തമായ ‘കുന്തി’യെന്ന നാടകത്തി​െന്‍റ പുനരാവിഷ്ക്കാരത്തിലൂടെ കുേട്ട്യടത്തി വീണ്ടും അരങ്ങിലെത്തുന്നത്.1971 ല്‍ അഖില കേരള നാടകമത്സരത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുത്ത ‘കുന്തി’യെന്ന നാടകത്തില്‍ ഭരത് പ്രേംജിയും നടി കുട്ട്യേടത്തി വിലാസിനിയുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. നാടകസംവിധാനം നിര്‍വഹിച്ച നെല്ലിക്കോട് ഭാസ്കരന്‍, ചമയം നിര്‍വഹിച്ച കെ.ടി. രവി എന്നിവരും അന്ന് പുരസ്കാരത്തിനര്‍ഹരായിരുന്നു. കുട്ട്യേടത്തി വിലാസിനിയുടെ അഭിനയസപര്യയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് ‘കുന്തി’യെന്ന അതേ നാടകം വീണ്ടും അരങ്ങിലെത്തിക്കാന്‍ തീരുമാനിച്ചതെന്ന് കുേട്ട്യടത്തി വിലാസിനി പറഞ്ഞു. 1973 മുതല്‍ 1990 വരെ അമേച്വര്‍ -പ്രഫഷനല്‍ നാടകങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന വിലാസിനി 40,000 വേദികളില്‍ വേഷമിട്ടു. കോഴിക്കോേട്ടക്ക് താമസം മാറ്റിയ അവര്‍ ‘കോഴിക്കോട് വിലാസിനി’യെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1966, 67, 68 വര്‍ഷങ്ങളില്‍ കേരള സംഗീതനാടകഅക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ആദ്യ സിനിമ ‘സന്ദേഹി’ വെളിച്ചം കണ്ടില്ല. 162 സിനിമകളില്‍ വേഷമിട്ടു. എം.ടി വാസുദേവന്‍നായരുടെ രചനയില്‍ പി.എന്‍.

മേനോന്‍ സംവിധാനം നിര്‍വഹിച്ച ‘കുട്ട്യേടത്തി’ സിനിമയില്‍ സത്യ​െന്‍റ നായികയായി തിളങ്ങിയതോടെയാണ് കോഴിക്കോട് വിലാസിനി ‘കുട്ട്യേടത്തി’ വിലാസിനിയായത്. രാമു കാര്യാട്ട് സംവിധാനം നിര്‍വഹിച്ച ‘ദ്വീപ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറി​െന്‍റ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയിരുന്നു. വിനീതുമൊത്ത് അഭിനയിച്ച ‘മാധവീയം’ സിനിമയുടെ ഡബ്ബിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ‘കുന്തി’ എന്ന നാടകം വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനമെടുത്തത്. നാടകോത്സവത്തി​െന്‍റ സമാപനദിവസമായ 24 ന് വൈകീട്ട് ഏഴ് മണിക്ക് പഴുവില്‍ ജേപീസ് സംഗമം ഹാളില്‍ നാടകം അവതരിപ്പിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top