×

മൈക്കിന് മുന്നില്‍ വെല്ലുവിളിക്കുകയും സംഘപരിവാറിന്റെ മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്ന സിപിഐഎം നിലപാട് തിരുത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംഘപരിവാറിനെതിരേ വായാടിത്തം അല്ലാതെ സംസ്ഥാനസര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ല എന്നത് പകല്‍പോലെ വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്‌എസ് താത്വിക ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിന ശതാബ്ദി ആഘോഷങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറും മാര്‍ഗ്ഗരേഖയും പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എല്ലാ സ്കൂളിലേക്കും അയച്ചു കൊടുത്തിരിക്കുകയാണ്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ക്ഷേത്രം പൊളിച്ചു മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് മസ്ജിദ് പണിതു തുടങ്ങിയ പ്രകോപനപരമായ പ്രയോഗങ്ങള്‍ അടങ്ങുന്ന സംഘപരിവാര്‍ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിതരണം ചെയ്തത് ആര്‍എസ്‌എസ് സിപിഐഎം കൂട്ടുകെട്ട് പുറത്തുകൊണ്ടുവരുന്നു.

നിയമം ലംഘിച്ചു പതാക ഉയര്‍ത്തിയ മോഹന്‍ഭഗവതിനെതിരേ നടപടിയെടുക്കാതെ, ഉത്തരവ് ഇറക്കിയ കളക്ടറെ സ്ഥലം മാറ്റിയപ്പോള്‍ തന്നെ സംഘപരിവാറുമായുള്ള സിപിഐഎമ്മിന്റെ ബാന്ധവം ചൂണ്ടിക്കാട്ടിയിരുന്നതായും ചെന്നിത്തല പറഞ്ഞു. കേരളം മുഴുവന്‍ റോഡ് തകര്‍ന്ന് കിടക്കുമ്ബോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടക്കുന്ന പാത രാത്രിക്ക് രാത്രി കേടുപാടുകള്‍ തീര്‍ത്തുനല്‍കി.

ഇതെല്ലാം സംഘപരിവാര്‍ പ്രീണനത്തിന്റെ ഉദാഹരണങ്ങളാണ്. മൈക്കിന് മുന്നില്‍ വെല്ലുവിളി ക്കുകയും സംഘപരിവാറിന്റെ മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്ന സിപിഐഎം നിലപാട് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിന്നില്‍ നിന്ന് കുത്തിയതിന്റെ പേരിലാണ് ആര്‍എസ്‌എസ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വാതന്ത്രസമരത്തിന്റെ ചരിത്രം പോലും ബിജെപി തിരുത്തി എഴുതിക്കൊണ്ടിരിക്കുമ്ബോള്‍ സംഘപരിവാറിന്റെ ഓരോ നടപടികളെയും സസൂക്ഷ്മം നിരീക്ഷിക്കുകയും ഇതിനെതിരേ പ്രതികരിക്കുകയും വേണം. ജാഗ്രതയോടെ പ്രതികരിക്കുന്നതിന് പകരം ആര്‍എസ്‌എസിന് ഓശാന പാടുന്ന പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top