×

പുസ്തക പ്രകാശനം 18ന്

പാലക്കാട്: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പ്രഫ. എസ് രാജശേഖര‍​െന്‍റ 60ാം പിറന്നാള്‍ ആഘോഷം ഒക്ടോബര്‍ 18ന് രാവിലെ 10ന് ചെമ്ബൈ സ്മാരക സംഗീത കോളജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ‘സഫലമീ ദക്ഷിണായനം’ എന്ന പേരില്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ സ്മാരക പ്രഭാഷണങ്ങളുടെ പുസ്തക പ്രകാശനവും നടക്കും. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പുസ്തകം പ്രകാശനം ചെയ്യും. പ്രഫ. പി.എ. വാസുദേവന്‍ ഏറ്റുവാങ്ങും. ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ അഡ്വ. ആര്‍.പി. ശ്രീനിവാസന്‍, പ്രഫ വി.സി. വിജയന്‍, സുധീര്‍ മഠത്തില്‍, വി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top