×

വീട്ടില്‍ മോഷണം; ഏഴുപവന്‍ സ്വര്‍ണാഭരണം നഷ്​ടപ്പെട്ടു

തിരൂരങ്ങാടി: വീട്ടില്‍നിന്ന് യുവതിയുടെ ഏഴു പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. എ.ആര്‍. നഗര്‍ ഇരുമ്ബുചോലയിലെ ചെമ്ബകത്ത് മുനീറി‍​െന്‍റ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മുനീറി‍​െന്‍റ ഭാര്യ ഖൈറുന്നിസയുടെ കഴുത്തില്‍നിന്ന് നാലു പവ‍​െന്‍റ മാലയും കാലിലണിഞ്ഞ മൂന്നു പവ‍​െന്‍റ പാദസരവുമാണ് നഷ്ടപ്പെട്ടത്. പുറത്തു വെച്ചിരുന്ന കോണി കൊണ്ടുവന്ന് സണ്‍ഷെയ്ഡിലൂടെ മുകളിലത്തെ നിലയില്‍ കയറിയ മോഷ്ടാവ് ജനലില്‍ ദ്വാരമുണ്ടാക്കി അതിലൂടെ കൈകടത്തി തൊട്ടടുത്ത വാതില്‍ തുറക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top