×

വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കാസര്‍ഗോഡ്: രാത്രി കടയടച്ച്‌ വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം. തായലങ്ങാടി എസ്. ബി.ടി ബാങ്കിന് സമീപം സ്റ്റേഷനറി കട നടത്തുന്ന കുമ്ബള ബദ്രിയ നഗര്‍ സ്വദേശിയും ബങ്കരക്കുന്ന് കെ.കെ ക്വാട്ടേഴ്സില്‍ താമസക്കാരനുമായ സൈനുദ്ദീ(50)നാണ് വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റത്. കൈക്ക് സാരമായി പരുക്കേറ്റ സൈനുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കടയടച്ച്‌ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സൈനുദ്ദീനെ ബങ്കരക്കുന്നില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ വീടിന് സമീപത്ത് വെച്ച്‌ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പരാതി. സൈനുദ്ദീന്‍ റോഡരികിലൂടെ നടന്നുപോകുന്നതും പിറകെ രണ്ടുപേര്‍ നടന്നുചെല്ലുന്നതും അല്‍പം കഴിഞ്ഞ് ഇവര്‍ തിരിഞ്ഞോടുന്നതും എം.എല്‍.എയുടെ വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പിറകിലൂടെ വന്ന രണ്ടുപേരില്‍ ഒരാള്‍ തനിക്ക് നേരെ വാള്‍ വീശുകയായിരുന്നുവെന്നും അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ കൈക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്നും സൈനുദ്ദീന്‍ പറഞ്ഞു. സൈനുദ്ദീന്‍ ഓടി സമീപത്തെ ഒരു വീട്ടില്‍ അഭയം തേടിയതോടെ രണ്ടംഗസംഘം കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top