×

പാലുകാച്ചിമലയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെ സഞ്ചാരികള്‍ മടങ്ങുന്നു

പേരാവൂര്‍: വിനോദ സഞ്ചാര കേന്ദ്രമായ കൊട്ടിയൂര്‍ പാലുകാച്ചിമലയുടെ സൗന്ദര്യം നുകരാനായി ഇവിടെ എത്തിച്ചേരാന്‍ ഒരു മാര്‍ഗവും ഇല്ലാതെ സഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു. പ്രകൃതി സൗന്ദര്യം മതിവരുവോളം ആസ്വദിക്കാവുന്ന കണ്ണൂര്‍ ജില്ലയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് പാലുകാച്ചിമല. സമുദ്ര നിരപ്പില്‍ നിന്ന് 1200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലുകാച്ചി മല തീര്‍ത്ഥാടക കേന്ദ്രം കൂടിയാണ് .തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ആ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു.സൂരോദ്യായത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചിമല സമ്മാനിക്കുന്നത്.എന്നാല്‍ ഇവിടേയ്ക്ക് എത്തിച്ചേരാന്‍ സഞ്ചാര യോഗ്യമായ ഒരു റോഡില്ലാത്തതാണ് വിനോദ സഞ്ചാരികളുടെ കടന്നു വരവിന് തടയിടുന്നത്.കേളകത്തു നിന്നു ശാന്തിഗിരി വഴിയും കൊട്ടിയൂരില്‍ നിന്നു പന്നിയാംമല വഴിയും മണ്‍പാതകളുണ്ടെങ്കിലും കാല്‍നട യാത്ര പോലു ദുഷ്കരമാണ്.കൊട്ടിയൂര്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തര പ്രാധാന്യം നല്‍കി ഈ വിനോദ സഞ്ചാര കേന്ദ്രത്തെ മാറ്റുകയാണെങ്കില്‍ പാലുകാച്ചി മലയുടെ പ്രാധാന്യം വിളിച്ചൊതുന്ന കാര്യം അകലെ ആകില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top