×

ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: നഗരത്തിലെ ഐസ്ക്രീം പാര്‍ലറില്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കൂള്‍ലാന്റ് ബേക്കറി ആന്റ് ഐസ്ക്രീം പാര്‍ലറിലാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട ഷട്ടറിലൂടെ പുക ഉയരുന്നതു കണ്ടവര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്താണ് അകത്തുകയറിയത്. എട്ടുമണിയോടെയാണ് സംഭവം. കടയിലെ രണ്ട് ഫ്രീസറുകള്‍ കത്തിനശിച്ചു. ഫ്രീസറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഓര്‍ച്ച റോഡിലെ എം.കെ. മൂസാന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top