×

പോലീസ് ഓഫീസറുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസ്

കൂത്തുപറമ്ബ്: സിവില്‍ പോലീസ് ഓഫീസറുടെ വീടിനുനേരെ ബോംബെറിയുകയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അനേ്വഷണം ആരംഭിച്ചു.മൂന്ന് വര്‍ഷം മുമ്ബാണ് സംഭവം. കൂത്തുപറമ്ബ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായിരുന്ന മാങ്ങാട്ടിടത്തെ കെ.പി സുനില്‍കുമാറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് അനേ്വഷണം തുടങ്ങിയത്. ക്രൈംബ്രാഞ്ച് കേസനേ്വഷണം ഏറ്റെടുത്തതോടെ അനേ്വഷണ സംഘം സുനില്‍കുമാറിന്റെ വീട്ടിലെത്തുകയും സംഭവത്തെക്കുറിച്ച്‌ വീട്ടുകാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് മൂന്ന് വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും കേസനേ്വഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സുനില്‍കുമാറിന്റെ ഭാര്യ ട. പ്രസീത മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസനേ്വഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടി ഉണ്ടായത്.
2014 ജൂലൈ 1നായിരുന്നു സുനില്‍കുമാറിന്റെ മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ വീടിനുനേരെ സ്റ്റീല്‍ ബോംബുകളും പെട്രോള്‍ബോംബും എറിഞ്ഞത്. സംഭവ സമയം സുനില്‍കുമാര്‍ കൂത്തുപറമ്ബ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നു. ശബ്ദം കേട്ട് സുനില്‍കുമാറിന്റെ ഭാര്യ പ്രസീതയും മകളും പുറത്തേക്ക് നോക്കിയപ്പോള്‍ പോര്‍ച്ചിലെ കാറിന്റെ പിറകില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടു. ഉടന്‍ പുറത്തിറങ്ങി വെള്ളമൊഴിച്ച്‌ തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകരുകയും കാറിനും വീടിന്റെ ചുമരിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
കേസനേ്വഷണത്തിന്റെ ഭാഗമായി നിരവധി പേരില്‍ നിന്നും പോലീസ് മൊഴിയെടുക്കുകയും നിരവധി പേരുടെ മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനേ്വഷണത്തില്‍ പുരോഗതി ഉണ്ടായില്ല. തുടര്‍ന്നാണ് അനേ്വഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് സുനില്‍കുമാറിന്റെ ഭാര്യ പ്രസീത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top