×

ടിപ്പര്‍ ടോറസ് തൊഴിലാളികള്‍ നടത്തുന്നത് നീതിക്കായുള്ള പോരാട്ടം: സെബാസ്റ്റ്യന്‍ പോള്‍

കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കെതിരെ ടിപ്പര്‍ ടോറസ് തൊഴിലാളികള്‍ നടത്തുന്നത് നീതിക്കായുള്ള പോരാട്ടമെന്ന് സെബാസ്റ്റ്യന്‍ പോള്‍. നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതും, ലൈസന്‍സ് റദ്ദ് ചെയ്യുക.
കേസില്‍ പ്രതിയാക്കുക തുടങ്ങിയ നടപടികളും മനുഷ്യാവകാശ ലംഘനമാണ്.ജീവിക്കാനുള്ള മോട്ടോര്‍ വാഹന തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന ഏതൊരു നടപടിയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ ടോറസ്, ടിപ്പര്‍ തൊഴിലാളികളെ കള്ളക്കേസുകളില്‍ പെടുത്തി മാനസികമായി പീഡിപ്പിക്കുന്നതിനെതിരെയായിരുന്നു തൊഴിലാളി മാര്‍ച്ചും ധര്‍ണയും നടത്തിയത്. ടോറസ് ടിപ്പര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയിലും മാര്‍ച്ചിലും 100 കണക്കിന് ടോറസ് ടിപ്പര്‍ തൊഴിലാളികള്‍ പങ്കെടുത്തു. സെബാസ്റ്റ്യന്‍ പോള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഫിറ്റ്നസ് പ്രകാരം വാഹനങ്ങളുടെ ബോഡി അളവില്‍ കണ്‍സ്ട്രക്ഷന്‍ മെറ്റിരിയലുകള്‍ കൊണ്ടുപോകാന്‍ ടിപ്പര്‍ ടോറസ് തൊഴിലാളികള്‍ക്ക് അവകാശമുണ്ട്.
സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഓടുന്നതടക്കമുള്ള ഇത്തരം വാഹനങ്ങള്‍ വഴിയില്‍ തടയരുതെന്ന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കുന്നുണ്ട് .
ടാക്സ് ഈടാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് അടക്കമുള്ളവ നല്‍കിയ ശേഷം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തന്നെ അമിത ഭാരത്തിന്റേയും മറ്റും പേരില്‍ ടിപ്പര്‍ ടോറസ് തൊഴിലാളികളെ പീഡിപ്പിക്കുകയാണ്. തോന്നുംവിധം പിഴ ഈടാക്കുന്നതും പതിവായിട്ടുണ്ട്.ഇത് ശരിയല്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ, സി.സി ഇവയെല്ലാം അടച്ച്‌ നിത്യവൃത്തിക്കായി തൊഴിലെടുക്കുന്ന വാഹന ഉടമകളേയും തൊഴിലാളികളേയും ദ്രോഹിക്കുന്ന നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണം.നിര്‍മ്മാണമേഖലയില്‍ ടോറസ് ടിപ്പര്‍ തൊഴിലാളികള്‍ നല്‍കുന്ന സേവനം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രിസിഡന്റ് ജോസഫ് നെല്ലിമറ്റം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ പടമാടാന്‍,വ്യാപാരി വ്യവസായി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി, കേരള ക്രഷര്‍ ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.എ.മത്തായി,തൃക്കാക്കര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.എ നജീബ് എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top